ഡബ്ലിൻ: കൂടുതൽ റെഡി മീൽ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ച് അയർലന്റ് ഭക്ഷ്യ സുരക്ഷാ വിഭാഗം. ലിസ്റ്റീരിയയെ തുടർന്ന് യുവാവ് മരിച്ചതിന് പിന്നാലെയാണ് കൂടുതൽ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. നിലവിൽ റെഡി മീൽസ് കഴിച്ച 9 പേർ ആരോഗ്യപ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ ചകിത്സതേടിയിട്ടുണ്ട്. ചൂടാക്കി കഴിക്കാവുന്ന ഉത്പന്നമാണ് റെഡി മീൽസ്.
201 ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ബാലിമാഖ്വി ഫുഡ്സ് നിർമ്മിച്ച റെഡി മീൽസ് ഉത്പന്നങ്ങളിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് ഇന്നലെയും റെഡി മീൽസ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ആൽഡി, ടെസ്കോ, സെൻട്ര തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ റെഡി മീൽസ് തിരിച്ചുവിളിച്ചതിൽ ഉണ്ടായിരുന്നു.
അതേസമയം റെഡി മീൽസ് കൈവശം ഉള്ളവർ അത് ഉപയോഗിക്കരുതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

