ഡബ്ലിൻ: ഡബ്ലിനിൽ ടാക്സിയിൽ കടത്താൻ ശ്രമിച്ച ലഹരിവസ്തുവുമായി പിടിയിലായ കൗമാരക്കാരനെ കസ്റ്റഡിയിൽ വിട്ടു. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു കുട്ടിയെ പിടികൂടിയത്. കുട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വടക്കൻ മേഖലയിൽ നിന്നായിരുന്നു കുട്ടി പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 14,100 യൂറോയുടെ കൊക്കെയ്ൻ ആയിരുന്നു കുട്ടിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇതിന് പുറമേ 540 യൂറോയുടെ എക്സ്റ്റസി ഗുളികളും കണ്ടെത്തി. സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലാണ് കുട്ടി നിലവിലുള്ളത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

