ഡബ്ലിൻ: ട്വന്റി 20 വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റ് അയർലൻഡ്. ഇന്നലെ നടന്ന മത്സരത്തിൽ 20 റൺസിനാണ് അയർലൻഡ് പരാജയം ഏറ്റുവാങ്ങിയത്. കൊളംബോയിൽ ആയിരുന്നു മത്സരങ്ങൾ.
ടോസ് നേടിയ അയർലൻഡ് ബാറ്റിംഗിനായുള്ള അവസരം ശ്രീലങ്കയ്ക്ക് നൽകുകയായിരുന്നു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക 163 സ്കോർ നേടി. മറുപടി ബാറ്റിംഗിൽ 143 റൺസിന് ടീം ഓൾ ഔട്ട് ആകുകയായിരുന്നു.
Discussion about this post

