- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
- ബാക്ടീരിയകളുടെ എണ്ണം വർധിച്ചു; ഡബ്ലിനിലെ ബീച്ചിലിറങ്ങുന്നതിന് നിരോധനം
- ഇന്ന് കനത്ത ചൂട്; കൗണ്ടികളിൽ യെല്ലോ വാണിംഗ്; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: ജിഎഎ ( ഗാലിക് അത്‌ലറ്റിക് അസോസിയേഷൻ) ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ ബ്രിട്ടീഷ് സർക്കാർ അന്വേഷണം നടത്തണമെന്ന് നോർതേൺ അയർലന്റ് അപ്പീൽ കോടതി. മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു അപ്പീൽ കോടതിയുടെ ഉത്തരവ്. 1997 ലാണ് സീൻ ബ്രൗൺ കൊല്ലപ്പെട്ടത്. സീൻ ബ്രൗണിന്റെ മരണത്തിൽ ബ്രിട്ടീഷ് സർക്കാർ പൊതു അന്വേഷണം നടത്താത്തതിൽ നേരത്തെ അപ്പീൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ പിന്തുണച്ചത്. അന്വേഷണം നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാരിന് നാല് ആഴ്ചത്തെ സമയവും കോടതി നൽകിയിട്ടുണ്ട്. സീൻ ബ്രൗണിന്റെ കുടുംബം കോടതിയിൽ ഹാജരായിരുന്നു.
ഡബ്ലിൻ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് വൻ തുക പിഴയിട്ട് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. ഉപഭോക്തൃവിവരങ്ങൾ ചൈനയ്ക്ക് ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. 530 ബില്യൺ യൂറോയാണ് പിഴയായി ചുമത്തിയിരിക്കുന്നത്. യൂറോപ്യൻ ഉപഭോക്തൃ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക്ക് ദി ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷന്റെ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ദി ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. അതേസമയം സംഭവത്തിൽ ടിക് ടോക്ക് പ്രതികരിച്ചിട്ടില്ല.
ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധിയ്ക്ക് മുന്നോടിയായി പുതിയ സ്റ്റാറ്റിക് സ്പീഡ് സുരക്ഷാ ക്യാമറകൾ പ്രവർത്തനക്ഷമമാകും. രാജ്യത്ത് ഉടനീളം ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ വെക്സ്ഫോർഡിലെ ഗോറിയിലുള്ള R772, കോർക്കിലെ ഫാർണനസിലെ N22 എന്നിവിടങ്ങളിൽ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങും. അവധിക്കാലത്ത് വലിയ തിരക്കാണ് രാജ്യത്തെ റോഡുകളിൽ അനുഭവപ്പെടാറുള്ളത്. പലപ്പോഴും ഇത് വലിയ യാത്രാക്ലേശം ആളുകളിൽ ഉണ്ടാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. റോഡുകളിൽ നിശ്ചിത വേഗതയിൽ മാത്രമേ വാഹനം ഓടിക്കാൻ സാധിക്കുകയുള്ളൂ. ഈ വേഗത പരിധി കടന്നുവെന്ന് കണ്ടെത്തിയാൽ ഫിക്‌സ്ഡ് ചാർജ് നോട്ടീസ് മുഖേന നടപടി സ്വീകരിക്കും. നിലവിലെ ഫിക്‌സ്ഡ് ചാർജ് നോട്ടീസ് പ്രകാരം 160 യൂറോ പിഴയും മൂന്ന് പെനാൽറ്റി പോയിന്റുകളുമാണ് നിയമലംഘകർക്ക് ശിക്ഷയായി ലഭിക്കുക.
ഡബ്ലിൻ: പട്രോളിംഗിനിടെ വാൻ ഇടിച്ച് പോലീസുകാരന് പരിക്ക്. കൗണ്ടി ലൗത്തിൽ വെള്ളിയാഴ്ച പുലർച്ചെ 4.20 ഓടെയായിരുന്നു സംഭവം. പോലീസുകാരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാക്ഷികളോട് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആർഡിയിൽ ക്ലോൺമോർ എസ്‌റ്റേറ്റ് പരിസരത്ത് ആയിരുന്നു സംഭവം. പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വാൻ പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റ പോലീസുകാരൻ വാനിന്റെ അടുത്തേയ്ക്ക് ചെന്നു. ഇതിനിടെ അദ്ദേഹത്തിന് നേരെ വാൻ ഓടിച്ച് കയറ്റുകയായിരുന്നു. സാരമായി പരിക്കേറ്റ പോലീസുകാരൻ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
ഡബ്ലിൻ: പ്രശസ്ത ഐറിഷ് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായി സാമുവൽ ബെക്കറ്റുമായി ബന്ധമുള്ള ഹോട്ടൽ വിൽപ്പനയ്ക്ക്. കൗണ്ട് കിൽഡെയറിലെ ലീക്‌സ്‌ലിപ്പിലുള്ള ഹോട്ടലാണ് വിൽപ്പനയ്ക്കായി വിപണിയിൽ എത്തിയിരിക്കുന്നത്. 1.75 മില്യൺ യൂറോ ആണ് ഹോട്ടലിന്റെ വില. 3.3 ഏക്കറിലാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമുള്ള കൂൾഡ്രിനാഗ് ഹൗസും ഇതിൽ ഉൾപ്പെടുന്നു. ബെക്കറ്റിന്റെ അമ്മയുടെ ജന്മസ്ഥലമായ ഇവിടം ഏറെ പ്രശസ്തമാണ്. കൂൾഡ്രിനാഗ് ഹൗസിനോട് ചേർന്ന് പരമ്പരാഗത ശൈലിയിലുള്ള നിരവധി ചെറുകെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഡബ്ലിൻ: ട്രംപിന്റെ താരിഫ് വർദ്ധനവ് പ്രതികൂലമായി ബാധിച്ചാൽ ബോയിംഗ് വിമാനത്തിനുള്ള കരാർ റദ്ദാക്കുമെന്ന് വ്യക്തമാക്കി റയാൻഎയർ. അമേരിക്കയ്ക്ക് പകരം ചൈനീസ് വിമാന വിതരണക്കാരായ കോമാക് (സിഒഎംഎസി) ഉൾപ്പെടെയുള്ളവരെ പരിഗണിക്കുമെന്നും റയാൻഎയർ വ്യക്തമാക്കി. നൂറ് കണക്കിന് ബോയിംഗ് വിമാനങ്ങളുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് വർദ്ധനവിൽ നിന്നും പ്രസ്തുത മേഖലയെ ഒഴിവാക്കണം എന്നാണ് റയാൻഎയറിന്റെ ആവശ്യം. മറിച്ചാണെങ്കിൽ അത് അസംസ്‌കൃത വസ്തുക്കളുടെ വില ഉയരാൻ കാരണം ആകും. അങ്ങനെ എങ്കിൽ കരാർ റദ്ദാക്കുമെന്നാണ് റയാൻ എയറിന്റെ മുന്നറിയിപ്പ്.
ഡബ്ലിൻ: അയർലന്റിൽ കൗമരക്കാരിലും യുവാക്കളിലും തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് മൊത്തത്തിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം ഈ വിഭാഗത്തിനിടയിലെ തൊഴിലില്ലായ്മ നിരക്ക് 11.4 ശതമാനം ആണ്. 15 മുതൽ 74 വരെ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. 2024 മാർച്ചിൽ അയർലന്റിലെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിലെ കണക്കുകൾ പുറത്തുവരുമ്പോൾ അത് 4.1 ശതമാനം ആയി കുറഞ്ഞു. ഇതേസമയം 15 നും 24 നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഈ വർഷം മാർച്ചിൽ 10.5 ശതമാനം ആയിരുന്നു. എന്നാൽ ഏപ്രിലിൽ ഇത് 11.4 ശതമാനം ആയി ഉയർന്നു. എന്നാൽ 25 നും 27 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടുണ്ട്. മാർച്ചിൽ 3.5 ശതമാനം ഉണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ…
ഡബ്ലിൻ: പലിശ നിരക്ക് കുറയ്ക്കുന്നുവെന്ന നിർണായക പ്രഖ്യാപനവുമായി എഐബി (അലീഡ് ഐറിഷ് ബാങ്ക്‌സ്). നോൺ ഗ്രീൻ ഫിക്സഡ് മോർട്ട്ഗേജുകളുടെ പലിശനിരക്കാണ് കുറയ്ക്കുന്നത്. ഈ മാസം 13 മുതൽ പുതിയ പലിശമാറ്റം നിലവിൽവരുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. മോർട്ട്ഗേജുകളുടെ പലിശയിൽ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് എഐബി വ്യക്തമാക്കുന്നത്. ഇബിഎസ്, ഹാവൻ എന്നിവിടങ്ങളിൽ നിന്നും മോർട്ട്‌ഗേജ് എടുത്തവർക്കും പലിശയിൽ ഇളവ് ലഭിക്കും. ബാങ്ക് ഓഫർ ചെയ്യുന്ന രണ്ട് വർഷത്തെ ഫിക്സഡ് റേറ്റിലാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം ഏറ്റവും കൂടുതലായി ലഭിക്കുക. അതേസമയം ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസം ആകുന്നതാണ് എഐബിയുടെ പുതിയ പ്രഖ്യാപനം.
ഡബ്ലിൻ: വീടുകളിലെ ജനാലകൾ എല്ലായ്‌പ്പോഴും അടച്ചിടണമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ജനാലകൾ അടച്ചിടണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശനിയാഴ്ചവരെ വീടുകളിലെ ജനാലകൾ തുറക്കരുതെന്നും കർട്ടനുകളും മറ്റും സ്ഥാപിക്കണമെന്നും മെറ്റ് ഐറാൻ നിർദ്ദേശിച്ചു. അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വീടിനുള്ളിലും ഇതേ തുടർന്നുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നിർദ്ദേശം. ജനാലകൾ തുറന്നിടുന്നത് വീടിനുള്ളിലെ താപനില ഉയർത്തും. ജനാല വഴി ഉള്ളിലേക്ക് സൂര്യപ്രകാശം കടക്കുന്നതും സമാന ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിനാണ് കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മൂടാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രിൽ 30 ന് അയർലന്റിലെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾക്ക് മെറ്റ് ഐറാൻ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡബ്ലിൻ: ക്രൈസ്തവ ദോവാലയത്തിൽ നിന്നും പണം തട്ടിയ ജീവനക്കാരന് ജയിൽ ശിക്ഷ. കൗണ്ടി ഡൗൺ സ്വദേശിയായ ഏണസ്റ്റ് റെഡ്ഡിക് ആണ് അറസ്റ്റിലായത്. നാല് ലക്ഷം യൂറോ ആയിരുന്നു ഇയാൾ വിവിധ തവണകളായി ദേവാലയത്തിൽ നിന്നും തട്ടിയെടുത്തത്. ലിസ്‌ബേൺ ബാപ്റ്റിസ്റ്റ് ചർച്ചിൽ ആയിരുന്നു തട്ടിപ്പ് നടന്നത്. ഇവിടുത്തെ ട്രഷറർ ആയിരുന്നു റെഡ്ഡിക്. 10 വർഷക്കാലമായി ഇവിടെ സേവനം അനുഷ്ടിച്ച ഇയാൾ ബിസിനസ് ആവശ്യങ്ങൾക്കായി ഇവിടെ നിന്നും പണം തട്ടുകയായിരുന്നു. സാധാരണക്കാർ ഉൾപ്പെടെ ദേവാലയത്തിന് നൽകുന്ന സംഭാവനയായിരുന്നു ഇയാൾ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വർഷത്തേയ്ക്കാണ് ഇയാൾക്ക് ജയിൽ ശിക്ഷ നൽകിയിട്ടുള്ളത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
