- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
- പാട്ടും മേളവും, ഒപ്പം സദ്യയും; ഓണം അടിപൊളിയാക്കാൻ മലയാളി കൂട്ടായ്മ
- ശമ്പളത്തർക്കം; നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ
- യുഎസ് വനിതയുടെ കൊലപാതകം; പ്രതികരിച്ച് നീതി മന്ത്രി
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: റൊമാനിയൻ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 27 കാരിയായ ഗെയ്‌ല ഇബ്രാമിനെ കൊലപ്പെടുത്തിയ കേസിലാണ് 28 കാരനായ ഹബിബ് ഷാ ഷെമേലിന് ശിക്ഷവിധിച്ചത്. 2023 ഏപ്രിൽ നാലിനായിരുന്നു ഇബ്രാം കൊല്ലപ്പെട്ടത്. ബെൽഫാസ്റ്റ് ക്രൗൺ കോടതിയാണ് ശിക്ഷവിധിച്ചത്. വിചാരണ വേളയിൽ ഷെമേൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. അഫ്ഗാൻ സ്വദേശിയാണ് ഷെമേൽ.
ഡബ്ലിൻ: അയർലന്റിൽ ശരീരംഭാരം കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ അനധികൃത കടത്ത് വർദ്ധിച്ചതായി റിപ്പോർട്ട്. ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ശരീരഭാരം കുറയ്ക്കുന്നതിനുള്ള വ്യാജമരുന്നിന്റെ കടത്ത് 14 ശതമാനം വർദ്ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഒരു ദശലക്ഷത്തിലധികം വ്യാജമരുന്നാണ് അതോറിറ്റി പിടിച്ചെടുത്തത്. 2023നെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. പിടിച്ചെടുക്കുന്നവയിൽ പകുതിയോളം അനബോളിക് സ്റ്റിറോയിഡുകൾ, മയക്കുമരുന്നുകൾ, ഉദ്ധാരണക്കുറവ് മരുന്നുകൾ എന്നിവയാണ്. 2022 ൽ വ്യാജ സെമാഗ്ലൂറ്റെഡിന്റെ 32 യൂണിറ്റുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ 2023 ൽ ഇത് 286 യൂണിറ്റ് ആയി തുടർന്നു. കഴിഞ്ഞ വർഷം 1,225 യൂണിറ്റ് ആണ് പിടിച്ചെടുത്തത്.
ഡബ്ലിൻ: അയർലന്റിന്റെ ജിഡിപിയിൽ വളർച്ചയുണ്ടായിയെന്ന ശുഭവാർത്ത പങ്കുവച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ( സിഎസ്ഒ). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ മാറ്റമാണ് ജിഡിപിയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്ക അകറ്റുന്നതാണ് സിഎസ്ഒ പുറത്തുവിട്ട കണക്കുകൾ. കഴിഞ്ഞ വർഷത്തെ അവസാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഇതുവരെ 3.2 ശതമാനത്തിന്റെ വളർച്ചയാണ് ജിഡിപിയിൽ ഉണ്ടായിരിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തന മികവ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ത്വരിതപ്പെടുത്തിയെന്നാണ് ഇത് നൽകുന്ന സൂചന. ആഭ്യന്തര മേഖലയുടെ ഉണർവും ജിഡിപിയുടെ വളർച്ച്ക്ക് കാരണം ആയിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ പ്രവർത്തനങ്ങളുടെ കുറവ് മുൻവർഷങ്ങളിൽ അയർലന്റിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചിരുന്നു. 2023 ലും 2024 ലും ജിഡിപി കുറയാൻ ഇത് കാരണമായി. എന്നാൽ ഈ സാഹചര്യം ഇപ്പോൾ മാറിയെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 2024 ലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആദ്യപാദത്തിൽ 13.3 ശതമാനം സാമ്പത്തിക വളർച്ച അയർലന്റിന് ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റില്ല്‌ഗോർഗൻ ബിസിനസ് പാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പ്രദേശത്ത് ഒഴിഞ്ഞു കിടന്നിരുന്ന വെയർ ഹൗസിൽ ആയിരുന്നു തീപിടിത്തം ഉണ്ടയത്. അഗ്നിശമനസേനയും പോലീസും എത്തി തീ നിയന്ത്രണ വിധേയം ആക്കി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വെയർ ഹൗസ് കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതോടെ വിവിരം ആളുകൾ അഗ്നിശമനസേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഡബ്ലിൻ: യുകെയിലെ സ്വകാര്യസുരക്ഷാ വ്യവസായ നിയന്ത്രണ ഏജൻസിയ്ക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന കേസിൽ ഐറിഷ് ആക്ടിവിസ്റ്റ് ജാമി ബ്രൈസണിന് ആശ്വാസം. അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി. സംഭവത്തിൽ തെളിവുകളുടെ അഭാവത്തെ തുടർന്നാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കഴിഞ്ഞ ഏഴ് വർഷമായി കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുകയാണ് ജാമി ബ്രൈസൺ. 2018 ൽ ആയിരുന്നു തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ഇൻഡസ്ട്രി അതോറിറ്റി അദ്ദേഹത്തിന് സമൻസ് നൽകിയത്. പിന്നാലെ ഇതിനെതിരെ അദ്ദേഹം നിയമപോരാട്ടം നടത്തുകയായിരുന്നു. അതേസമയം ദീർഘകാലമായി കേസ് നീട്ടിക്കൊണ്ട് പോയതിന് കോടതി ജാമി ബ്രൈസണിന് പിഴ ചുമത്തിയിട്ടുണ്ട്. 500 യൂറോ ആണ് പിഴയായി ചുമത്തിയത്.
ഡബ്ലിൻ: ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ ‘ ഹിഗ്വിറ്റ’ എന്ന നാടകം ശനിയാഴ്ച ( മെയ് 3) അരങ്ങേറും. താലായിലുള്ള നാഷണൽ ബാസ്‌കറ്റ്‌ബോൾ അരീനയിൽ വൈകീട്ട് ആറ് മണിയ്ക്കാണ് നാടകം അവതരിപ്പിക്കുക. പ്രമുഖ മലയാള സാഹിത്യകാരൻ എൻഎസ് മാധവന്റെ ഹിഗ്വിറ്റ എന്ന നോവലിനെ ആസ്പദമാക്കി രചിച്ച നാടകമാണ് ‘ഹിഗ്വിറ്റ’. അയർലന്റിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ‘ മലയാളത്തിന്’ വേണ്ടിയാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖ നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ ആണ് നാടകത്തിന്റെ തിരക്കഥയം സംവിധാനവും. നാടകത്തിൽ അയർലന്റിലെ 45 കലാകാരന്മാരും കലാകാരികളും അണിനിരന്നിട്ടുണ്ട്.
ഡബ്ലിൻ: സർക്കാരിന്റെ പുതിയ ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിനായി തീരുമാനിച്ച ശമ്പളത്തിൽ അതൃപ്തിപ്രകടമാക്കി സൈമൺ ഹാരിസ്. 4,3000 യൂറോ ശമ്പളമായി നൽകാനുള്ള തീരുമാനത്തോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അയർലന്റ് മാധ്യമം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൗസിംഗ് ആക്ടിവേഷൻ ഓഫീസിന് നേതൃത്വം നൽകുന്നതിന് പ്രതിഫലമായി 430000 യൂറോ നൽകാനുള്ള തീരുമാനം ശരിയാണെന്ന് തോന്നുന്നില്ല. സ്വന്തമായി വീട് വാങ്ങാൻ കഴിയാത്ത ആളുകളെ സഹായിക്കുന്നതിനുള്ള പദ്ധതിയ്ക്ക് മേൽനോട്ടം വഹിക്കുന്ന ജോലിയ്ക്ക് ഈ തുക അനുയോജ്യമാണെന്ന് കരുതുന്നില്ല. എനിക്ക് ഈ തുക വേണ്ട. നാമ ചീഫ് എക്‌സിക്യൂട്ടീവ് ബ്രെൻഡൻ മക്‌ഡൊണാൾഡ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആയിരുന്നെങ്കിൽ നിലവിലുള്ള ശമ്പളം നിലനിർത്താമായിരുന്നെന്നും സൈമൺ ഹാരിസ് വ്യക്തമാക്കി.
ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലന്റിലെ കോർക്ക് വിമാനത്താവളം. വിമാനത്താവളത്തിന്റെ വികസനത്തിനായി 200 മില്യൺ യൂറോയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഇവിടേയ്ക്ക് എത്തുന്ന യാത്രികരുടെ എണ്ണം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടി. നിരവധി ചെറുപദ്ധതികൾ അടങ്ങുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ചെറുപദ്ധതികളുടെ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വിമാനത്താവളത്തെ പ്രതിദിനം അഞ്ച് ദശലക്ഷം യാത്രികരെ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുകയാണ് വികസനപദ്ധതി ലക്ഷ്യമിടുന്നത്.
ഡബ്ലിൻ: കോർക്ക് സിറ്റിയിലെ റിവർ ലീയിൽ ഉണ്ടായ മുങ്ങി മരണത്തിന്റെ ദൃശ്യങ്ങൾ ഫോണുകളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യവുമായി പോലീസ്. ഫോണിൽ ദൃശ്യങ്ങൾ പകർത്തിയവർ അത് നീക്കം ചെയ്യണമെന്നും, മറ്റുള്ളവർക്ക് ഈ ദൃശ്യങ്ങൾ കൈമാറരുതെന്നും പോലീസ് അറിയിച്ചു. മരിച്ച ലൂക്ക് ഹൈഡിന്റെ (34) കുടുംബത്തിന്റെ അഭ്യർത്ഥനമാനിച്ചാണ് പോലീസിന്റെ നിർദ്ദേശം. മരണത്തിന് പിന്നാലെ ലൂക്ക് ഹൈഡ് നദിയിൽ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ യുവാവിന്റെ അമ്മ രംഗത്ത് വരികയായിരുന്നു. എല്ലാവർക്കും മകന്റെ മരണം സർക്കസ് ആണെന്ന് ആയിരുന്നു അമ്മയുടെ പ്രതികരണം. മകനെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താനാണ് ആളുകൾ ഉത്സാഹിച്ചത്. ഇത് കാണുമ്പോൾ വെറുപ്പ് തോന്നുന്നുവെന്നും 76 കാരിയായ എലിസബത്ത് ഹൈഡ് പറഞ്ഞു.
ഡബ്ലിൻ: ക്ലോൺസ്‌കീഗിലെ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലണ്ടും അതിലെ പള്ളിയും അടച്ചുപൂട്ടാൻ കാരണമായ തർക്കത്തിൽ ഇടപെട്ട് പുതിയ ഇസ്ലാമിക സംഘടന. മുസ്ലീം കമ്യൂണിറ്റി അയർലന്റ് എന്ന സംഘടനയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പള്ളി അടച്ചുപൂട്ടാൻ കാരണക്കാരായ കക്ഷികൾക്കിടയിൽ ചർച്ച നടത്തണമെന്നാണ് മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ ആവശ്യം. വാർത്താ സമ്മേളനത്തിൽ മുസ്ലീം കമ്യൂണിറ്റി അയർലന്റിന്റെ വക്താവ് അബ്ദുൾ ഹസീബ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങൾ ഉദ്യോഗസ്ഥരല്ലെന്നും സാധാരണക്കാർ ആണെന്നും, അതുകൊണ്ട് തന്നെ പള്ളി അടഞ്ഞ് കിടക്കുന്നതിൽ ആശങ്കയുണ്ടെന്നും അബ്ദുൾ ഹസീദ് പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് തർക്കത്തെ തുടർന്ന് ഇസ്ലാമിക് കൾച്ചറൽ സെന്ററും പള്ളിയും അടച്ച് പൂട്ടിയത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
