- ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ പരിഗണനയിൽ ; നയം വ്യക്തമാക്കി ഇന്ത്യ
- യുഎസ് ആക്രമണം ; ചബഹാർ തുറമുഖത്തെ ഷാഹിദ് ബെഹെഷ്തി ടെർമിനലിന് കേടുപാടുകളില്ലെന്ന് ഇന്ത്യ
- ചൂട് തുടരും; യെല്ലോ വാണിംഗ് നീട്ടി
- ഓസ്കർ ജേതാവ് ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു
- കില്ലാർണി നാഷണൽ പാർക്കിലെ തീപിടിത്തം; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
- ഗാർഡകൾക്ക് സംരക്ഷണം നൽകുന്ന നിയമം പാസാകുന്നത് കാണാൻ ആഗ്രഹിക്കുന്നു; ജിം ഒ കെല്ലഗൻ
- അന്ന് കുളിപ്പിച്ച കുട്ടി; ഇന്ന് കിരീടപ്പോരിൽ നേർക്കുനേർ; മെസ്സിയും യമാലും ഒരു അപൂർവതയുടെ കഥ
- ഐറിഷ് പൗരൻ ജയിലിൽ മരിച്ച നിലയിൽ
ലേഖകന്‍: sreejithakvijayan
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന മറുപടി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരപരാധികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് സർജിക്കൽ സ്‌ട്രൈക്ക് എന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമെതിരെ ഉണ്ടാകുന്ന ഏതാക്രമണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യൻ സേനയെ ഓർത്ത് അഭിമാനിക്കുന്നു. പഹൽഗാമിൽ നിരപരാധികളായ നമ്മുടെ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. രാജ്യത്തിനും ഇന്ത്യൻ ജനതയ്ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ചുട്ടമറുപടി നൽകും. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഭാരതം എന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിനെ പിന്തുണച്ചും സ്വാഗതം ചെയ്തും കോൺഗ്രസ് നേതാക്കൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മില്ലാകാർജ്ജുൻ ഖാർഗെ, എംപി ശശി തരൂർ, മുതിർന്ന നേതാവ് ജയ്‌റാം രമേശ് തുടങ്ങിയവരാണ് കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചത്. നമ്മുടെ സൈന്യത്തെയോർത്ത് രാജ്യം എന്നും അഭിമാനിക്കുമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഭാരതത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ആയിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. രാജ്യം സുരക്ഷാസേനയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇത്. ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിൽ എല്ലാ പിന്തുണയും കോൺഗ്രസ് കേന്ദ്രത്തിന് നൽകും. ഇത് നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്യുന്നു. സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് മല്ലികാർജ്ജുൻ ഖാർഗെയും വ്യക്തമാക്കി.
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. ഡൽഹിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ 10 വിമാനത്താവളങ്ങൾ അടച്ചു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും പഴുതടച്ച സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കും. ഇവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പൂർണമായി റദ്ദാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഏർപ്പെടുത്തുന്ന ഭാഗമായി കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ് അവധി.
ഡബ്ലിൻ: അയർലന്റിൽ ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള 158 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റെയിൽവേ റെഗുലേഷൻ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 2024 ൽ അപകടങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സാമൂഹ്യവിരുദ്ധരാണ് ട്രെയിൻ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുള്ളത്. റെയിൽപാളങ്ങളിൽ കല്ല് പോലുള്ള വസ്തുക്കൾവച്ച് ഇവരാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. 2023 ൽ ട്രെയിൻ കൂട്ടിയിടിച്ചുള്ള 124 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2024 ൽ ഇത് വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. മെറ്റ് ഐറാൻ ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചെറിയ തോതിലുള്ള ഉഷ്ണതരംഗം രാജ്യത്ത് ഉണ്ടാകാമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാജ്യത്ത് താപനില 25.8 ഡിഗ്രി എന്ന റെക്കോർഡ് നിലയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടിയ തെളിഞ്ഞ കാലാവസ്ഥ രാജ്യത്ത് തുടരും. ഉടനെ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ അറിയിക്കുന്നു. ഉയർന്ന മർദ്ദം സ്ഥിതി ചെയ്യുന്നതിനെ തുടർന്നാണ് മഴ ലഭിക്കാത്തത്. ഇത് ചൂട് വർദ്ധിക്കാൻ കാരണം ആകും. 14 ദിവസം ചെറിയ തോതിലുള്ള ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. താപനില ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും നിർദ്ദേശം ഉണ്ട്.
ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചവർക്കെതിരെ നടപടിയുമായി അയർലന്റ് മോട്ടോർവാഹന വകുപ്പ് വിഭാഗം. 187 പേരെ അറസ്റ്റ് ചെയ്തു. 3000 പേരാണ് നിയമം ലംഘിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചത്. ഇവർക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 181 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് പുറമേ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചവരും മറ്റ് നിയമങ്ങൾ ലംഘിച്ചവരും അറസ്റ്റ് ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അവധിക്കാലത്ത് റോഡുകളിൽ വൻഗതാഗതക്കുരുക്ക് അനുഭവപ്പെടുക സാധാരണയാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അധികൃതർ വേഗപരിധി നിശ്ചയിച്ചത്. നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിച്ചിരുന്നു. ഇതിലാണ് നിയമലംഘനങ്ങൾ പിടിക്കപ്പെട്ടത്.
ഡബ്ലിൻ: ആവശ്യമെങ്കിൽ പോലീസുകാർക്ക് പൗരന്മാരുടെ മുഖം മൂടി അഴിച്ച് പരിശോധിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയ്ക്ക് അനുമതി നൽകി മന്ത്രിസഭ. മുഖം മറച്ചുകൊണ്ടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് മുഖംമൂടി അഴിച്ച് പരിശോധിക്കുന്നതിന് അനുമതി നൽകിയത്. ആവശ്യമെങ്കിൽ മുഖാവരണങ്ങൾ കസ്റ്റഡിയിൽ എടുക്കാനും പോലീസുകാർക്ക് അനുവാദം ഉണ്ട്. നിയമമന്ത്രി ജിം ഒ കെല്ലഗൻ ആണ് അനുമതി നൽകിയത്. ആദ്യപടിയെന്നോണം പ്രതിഷേധക്കാർക്കിടയിൽ ആയിരിക്കും ഈ വ്യവസ്ഥ നടപ്പിലാക്കുക. പ്രതിഷേധങ്ങളുടെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ചെറുക്കാൻ ഇതിലൂടെ സാധിക്കും. ഗതാഗത നിയമ ലംഘനം, മോഷണം, ലൈംഗാതിക്രമം തുടങ്ങി കുറ്റകൃത്യങ്ങളിൽ അകപ്പെട്ട നിരവധി പേരെ ഇനിയും പിടിക്കാനുണ്ട്. മുഖം മറച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതികളെ പിടികൂടാൻ പോലീസിന് വെല്ലുവിളി ആകുന്നത്. ഈ പശ്ചാത്തലത്തിൽ പുതിയ നിയമം ഏറെ ഗുണം ചെയ്യും.
ഡബ്ലിൻ: സർക്കാരിന്റെ അടിയന്തര സേവനങ്ങൾക്ക് നന്ദി പറഞ്ഞ് മോട്ടോർ റേസിംഗിനിടെ അപകടത്തിൽമരിച്ച 13 കാരിയുടെ കുടുംബം. അപകടസമയത്ത് അടിയന്തര സേവനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളായ ടിമ്മിയും തെരേസയും പറഞ്ഞു. ഞായറാഴ്ചയാണ് കൗണ്ടി കോർക്കിൽ സംഘടിപ്പിച്ച റേസിനിടെ ലോറൻ ഒബ്രിയൻ എന്ന 13കാരി മരിച്ചത്. സോഷ്യൽ മീഡിയ വഴിയായിരുന്നു പെൺകുട്ടിയുടെ രക്ഷിതാക്കൾ രംഗത്ത് എത്തിയത്. അപകടസമയത്ത് മകൾക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാരിന്റെ അടിയന്തര സേവനങ്ങൾ നൽകി. ഇതിൽ നന്ദി അറിയിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കൊപ്പം നിന്ന കോർക്ക് ഓട്ടോഗ്രാസ് കമ്യൂണിറ്റിയ്ക്കും നന്ദി പറയുന്നുവെന്നും ഇരുവരും കൂട്ടിച്ചേർത്തു. 13 കാരിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്ത്യകർമ്മങ്ങൾ എപ്പോൾ നടത്തണമെന്നകാര്യത്തിൽ ഇതുവരെ കുടുംബം തീരുമാനം എടുത്തിട്ടില്ല. തീരുമാനം എടുത്ത ശേഷം മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കും. മക്രൂമിലെ മക്ഈഗൺ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച ലോറൻ ഒബ്രിയൻ.
നോർതേൺ അയർലന്റ്: ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് യാത്ര ചെയ്യുന്ന വളർത്ത് മൃഗങ്ങൾക്ക് പാസ്‌പോർട്ട് വേണമെന്ന വ്യവസ്ഥ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ. ജൂൺ 4 മുതൽ വ്യവസ്ഥ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അന്ന് മുതൽ വളർത്ത് മൃഗങ്ങൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ടുകൾക്ക് അപേക്ഷയും നൽകാം. ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് കൊണ്ടുവരുന്ന വളർത്ത് നായ്ക്കൾ, പൂച്ചകൾ, ഫെററ്റ് എന്നിവയ്ക്കാണ് പാസ്‌പോർട്ട് വേണ്ടത്. ബ്രിട്ടണ് പുറമേ സ്‌കോട്ട്‌ലന്റിൽ നിന്നുള്ള മൃഗങ്ങൾക്കും നോർതേൺ അയർലന്റിൽ പ്രവേശിക്കാൻ പാസ്‌പോർട്ട് വേണം. പാസ്‌പോർട്ട് സേവനങ്ങൾ തികച്ചും സൗജന്യമാണ്.
ഡബ്ലിൻ: അയർലന്റിൽ ഹോസ്‌പൈപ്പ് നിരോധനം നിലവിൽ വന്നു. ഇന്ന് മുതൽ ആറ് ആഴ്ചത്തേയ്ക്ക് ആണ് ഹോസ്‌പൈപ്പ് ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഉയിസ് ഐറാൻ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിൻഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെല്ല്‌സ്- ഓൾഡ്കാസിൽ എന്നിവിടങ്ങളിൽ ആണ് നിരോധനം. ജലസ്രോതസ്സുകളിലെ വെള്ളം ക്രമാതീതമായി താഴ്ന്ന് കൊണ്ടിരിക്കുകയാണ്.. ഈ സാഹചര്യത്തിലാണ് ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്താൻ ഉയിസ് ഐറാൻ തീരുമാനിച്ചത്. നിലവിൽ രാജ്യത്ത് ചൂട് ഉയരുകയാണ്. മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ട സാഹചര്യമാണ് ഉള്ളത് എന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഈ നില തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്ത് കടുത്ത ജലക്ഷാമം ഉണ്ടായേക്കാം. ഇത് തടയുന്നതിന് വേണ്ടിയുള്ള മുൻകരുതൽ നടപടിയെന്നോണമാണ് ഹോസ്‌പൈപ്പുകളുടെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയത്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
