പ്രണയത്തിനുവേണ്ടി ചിലർ എന്തും ചെയ്യും . എന്നാൽ ചൈനയിലെ ഒരു പുരുഷൻ തന്റെ കാമുകിയുടെ അഭ്യർത്ഥനപ്രകാരം അനുഭവിച്ചത് മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസവവേദനയാണ്. എന്നാൽ ഈ വേദനയോടെ യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം . സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ തന്റെ കാമുകനും മനസിലാക്കണമെന്ന ചിന്തയോടെയാണ് യുവതി കാമുകനെ പ്രസവവേദന അനുഭവിക്കാനായി ക്ഷണിച്ചത് . യുവതിയുടെ അമ്മയും സഹോദരിയും ഈ ആശയത്തെ പിന്തുണച്ച് കൂട്ടു നിൽക്കുകയും ചെയ്തു. ഇത്തരത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന മനസിലാക്കിയാലേ ഭാവിയിൽ യുവാവ് തന്റെ ഭാര്യയെയും നല്ല രീതിയിൽ സ്നേഹിക്കൂവെന്നായിരുന്നു യുവതിയുടെ അമ്മ പറഞ്ഞത് .
ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് കൃത്രിമ പ്രസവ വേദന അനുഭവിപ്പിക്കുന്നത്.ഘട്ടം ഘട്ടമായി വേദന ഉയര്‍ത്തികൊണ്ടു വരികയാണ് ചെയ്യുക. വേദന കൂടി എട്ടാം ലവൽ എത്തിയപോഴേയ്ക്കും യുവാവ് നിലവിളീക്കാൻ തുടങ്ങി. പത്താം ലവൽ എത്തിയപ്പോഴേയ്ക്കും യുവാവ് തളർന്നു, ശ്വാസം മുട്ടും ആരംഭിച്ചു. ഒപ്പം ഛർദ്ദിക്കാനും തുടങ്ങി.കാമുകന്റെ അമ്മ പോലും ആശുപത്രിയിൽ സന്ദർശിക്കുന്നതിൽ നിന്ന് യുവതി വിലക്കിയിരുന്നു.
എന്നാൽ പ്രസവവേദന അനുഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും യുവാവിന്റെ വയറുവേദനയ്ക്ക് ശമനം ഉണ്ടായില്ല . തുടർന്ന് നടന്ന പരിശോധനയിലാണ് യുവാവിന്റെ ചെറുകുടലിന് പരിക്കേറ്റതായി കണ്ടെത്തിയത് . ഒടുവിൽ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റുകയും ചെയ്തു. കാമുകനു ഇത് വലിയ ആപത്ത് സംഭവിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നാണ് യുവതി പറയുന്നത്.