കോഴിക്കോട് ; നടക്കാവ് ഹോളിക്രോസ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി പരാതി . ഒളവണ്ണ സ്വദേശി വിഷ്ണുവിനെയാണ് സൺ ഗ്ലാസ് ധരിച്ചതിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചത് . സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 2 വിദ്യാർത്ഥികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.മുഹമ്മദ് സിനാൻ, ഗൗതം ഉൾപ്പെടെ ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 14 ന് വൈകിട്ട് ആറ് മണിയോടെ കോളേജ് ക്യാമ്പസിൽ വച്ചായിരുന്നു റാഗിംഗ് . വോളിബോൾ കോർട്ടിൽ വച്ച് മൂന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേർ മർദ്ദിച്ചുവെന്നാണ് വിഷ്ണു നൽകിയ പരാതിയിൽ പറയുന്നത് .തലയ്ക്ക് പിന്നിലും വലതു കാലിന്റെ തുടയ്ക്കും പരിക്കേറ്റു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടി സ്വീകരിച്ചതായും , സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതായും കോളേജ് അധികൃതർ പറഞ്ഞു.