തൃശൂർ: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തി 15 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒറ്റയ്ക്ക് സ്കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയായിരുന്നു പ്രതി 15 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.
ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ കവർന്നത്. 3 മിനിറ്റിനുള്ളിൽ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതി പിടിയിലായിരിക്കുന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് ഇയാൾ എടുത്തത്.