സിനിമാ മേഖലയിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ചർച്ചകൾ ഫലം കണ്ടില്ല . മോഹൻലാലും, മമ്മൂട്ടിയും ഇടപെട്ടെങ്കിലും വഴങ്ങാതെ ജി സുരേഷ് കുമാർ . സംഘടനയുടെ നിലപാടാണ് പറഞ്ഞതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ സുരേഷ്കുമാർ താരങ്ങളുടെ പ്രതിഫലം ഈ രീതിയിൽ തുടർന്നാൽ സിനിമ വ്യവസായം തകരുമെന്നും വ്യക്തമാക്കി. ഫെബ്രുവരിയിലെ കണക്കുകൾ പുറത്ത് വരുന്നതോടെ പൊതുജനങ്ങൾക്കും ഇത് ബോദ്ധ്യപ്പെടുമെന്നാണ് സുരേഷ് കുമാർ പറയുന്നത് .
നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിർമാതാവും, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററുമായ ലിസ്റ്റിൽ സ്റ്റീഫൻ പ്രതികരിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ആവശ്യം . ജനുവരിയിൽ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ടത് സുരേഷ്കുമാറിന്റെ മാത്രം തീരുമാനമല്ലെന്നും ലിസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സുരേഷ് കുമാറും, ആന്റണിയും തമ്മിലുള്ള പ്രശ്നം ഒരു മേശയ്ക്ക് ഇരുവശം ഇരുന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉള്ളൂ.അസോസിയേഷന്റെ ഏത് തീരുമാനത്തിനും ഒപ്പം നിൽക്കുന്നയാളാണ് ആന്റണി എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.