കോഴിക്കോട് ; മഹാകുംഭമേളയ്ക്കിടെ താരമായ നക്ഷത്രക്കണ്ണുകളുള്ള സുന്ദരി കോഴിക്കോട്ടേയ്ക്ക് എത്തുന്നു. ഫെബ്രുവരി 14 നാണ് ‘ മൊണാലിസ‘ കോഴിക്കോട് ചെമ്മണ്ണൂരിൽ എത്തുന്നത് . താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേയ്ക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂർ പങ്ക് വച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.
മഹാ കുംഭമേളയിൽ മാലകൾ വിൽക്കുന്നതിനിടെയാണ് നീളമുള്ള മുടി വൃത്തിയായി പിന്നിയിട്ട്, മാലകൾ അണിഞ്ഞ്, ചെറുപുഞ്ചിരി ഒളിപ്പിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഇന്ത്യയുടെ മൊണാലിസ എന്ന പേരിലാണ് ഈ സുന്ദരി സോഷ്യൽ മീഡിയയിൽ പ്രശസ്തയായത്.