മഹാകുംഭമേളയിൽ പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ . കുടുംബത്തോടൊപ്പമാണ് താരം പ്രയാഗ് രാജിലെത്തിയത് . മഹാകുംഭമേളയിൽ സ്നാനം ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.
മഹാകുംഭമേളയിൽ പങ്കെടുക്കുന്നത് ജീവിതകാലത്ത് ലഭിക്കുന്ന പുണ്യമാണെന്നും ഏറെ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
‘ മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.ഒരുപാട് സന്യാസവര്യന്മാരും ഋഷീശ്വരൻമാരും നാനാതരത്തിലെ സാധനാ സമ്പ്രദായങ്ങളിൽപെട്ട സന്യാസശ്രേഷ്ഠൻമാരും പിന്നെ ലോകമെമ്പാടുമുള്ള വിശ്വാസികളും ഒന്നുചേരുന്ന ഒരു സ്ഥലമാണിത്. അവിടെ പോകാൻ സാധിക്കുന്നത് അത്യപൂർവ്വമായ ഭാഗ്യമാണ് . നമ്മൾ വിചാരിച്ചത് കൊണ്ട് മാത്രം അവിടെ എത്തിപ്പെടാനാകില്ല , മുത്തശ്ശിമാർ പറയും പോലെ അവിടെ എത്തണമെങ്കിൽ അവിടെ നിന്നുള്ള വിളി വരണം . ഒരു പുണ്യസ്ഥലത്തും നമ്മുടെ ഉന്നതി കൊണ്ട് എത്താനാകില്ല .
അഹം മാറ്റി വച്ച് അവിടെ നിന്നുള്ള വിളി ലഭിക്കുമ്പോൾ എത്താനാകും. എനിക്കത് ലഭിച്ചത് ഭാഗ്യമായി തോന്നുന്നു . ഇത് വല്ലാത്ത അനുഭവമായിരുന്നു ‘ എന്നും ജയസൂര്യ പറഞ്ഞു.