ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനം ഉന്നയിച്ച് അണ്ണാ ഹസാരെ . കെജ്രിവാളിന്റെ കണ്ണുകൾ “പണവും അധികാരവും” കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കെജ്രിവാളിന് മുൻപ് പല തവണ താൻ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും , അത് ശ്രദ്ധിക്കപ്പെട്ടില്ലെന്നും ഹസാരെ പറഞ്ഞു. “ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ ശുദ്ധമായിരിക്കണം, ജീവിതം കുറ്റമറ്റതായിരിക്കണം, ത്യാഗം ഉണ്ടായിരിക്കണം . ഈ ഗുണങ്ങൾ വോട്ടർമാർക്ക് അദ്ദേഹത്തിൽ വിശ്വാസം വളർത്തുന്നു. ഞാൻ ഇത് അരവിന്ദ് കെജ്രിവാളിനോട് പറഞ്ഞു, പക്ഷേ അദ്ദേഹം ശ്രദ്ധിച്ചില്ല, ഒടുവിൽ, അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുകൊണ്ടാണ് ഈ പ്രശ്നം ഉയർന്നുവന്നത്? പണശക്തി അദ്ദേഹത്തെ കീഴടക്കി,” ഹസാരെ പറഞ്ഞു.
അതേസമയം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശവുമായി മുന്നോട്ട് പോകുകയാണ് ബിജെപി.