ഇഷ്ടമുള്ളിടത്ത് സീറ്റും ബർത്തും നൽകാമെന്ന് പറഞ്ഞ് നിരവധി യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ടിടിഇയെ കുടുക്കി യാത്രക്കാരൻ . കൈക്കൂലി വാങ്ങുന്നതിനിടെ മുകളിലെ ബർത്തിൽ കിടന്ന യാത്രക്കാരൻ ടിടി ഇ യുടെ വീഡിയോ എടുക്കുകയായിരുന്നു. തുടർന്ന് വാങ്ങിയ കൈക്കൂലി ഇയാൾ മടക്കി നൽകി . എന്നാൽ ജാള്യത മറയ്ക്കാനായി വീഡിയോ പകർത്തിയ യാത്രക്കാരനോട് ചൂടാകുകയും ചെയ്തു.
ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുക്കുമോ ? ‘ഡ്യൂട്ടിയിലുള്ള ടിടിഇയുടെ വീഡിയോ എടുത്താൽ ഏഴ് വർഷം തടവ് ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ..?’ എന്നൊക്കെയാണ് ദൃശ്യം പകർത്തിയ യാത്രക്കാരനോട് ടി ടി ഇ പറയുന്നത് .
എന്നാൽ ആ നിയമം എവിടെയാണ് എഴുതിയിരിക്കുന്നതെന്ന് യാത്രക്കാരൻ തിരിച്ചു ചോദിക്കുന്നു. തുടർന്ന് താൻ അത് കാട്ടിത്തരാമെന്നും ടി ടി ഇ പറയുന്നു . ഈ വാക്കുതർക്കങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.