മുംബൈ : മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെളളിയാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്. ഭണ്ഡാരയിലെ ജവഹര്‍ നഗര്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ലോംഗ് ടേം പ്ലാനിംഗ് വിഭാഗത്തിലാണ് സ്ഫോടനം നടന്നത്.
ആര്‍ഡിഎക്സ് ഉല്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കള്‍ സംസ്കരിക്കുന്ന ഫാക്ടറി ഭാഗമാണിത് . പരിക്കേറ്റവർ നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. “മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓർഡനൻസ് ഫാക്ടറിയിലുണ്ടായ സ്ഫോടന വാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.