ആൻഡ്രിം: ആൻഡ്രിമിൽ യുവാക്കൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പോർട്ട്ഗ്ലെനോണിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മെയിൻ സ്ട്രീറ്റ് ഏരിയയിൽ നിരവധി പേർ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. അപ്പോഴാണ് പരിക്കേറ്റ നിലയിൽ രണ്ട് പുരുഷന്മാരെ കണ്ടത്. ഇവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

