ഡബ്ലിൻ: എച്ച്എസ്ഇ മുൻ മേധാവി ആൻ ഒ കോണറിനെ പുറത്താക്കിയതിൽ പ്രതികരണവുമായി ഫിയന്ന ഫെയ്ൽ മന്ത്രി തോമസ് ബൈൺ. അതൊരു അപായ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച രാവിലെ വീഡിയോ കോൾ വഴിയുള്ള എച്ച്എസ്ഇ മുൻ മേധാവി ആൻ ഒ കോണറെ പുറത്താക്കിയത് അപായ സൂചനയാണ് നൽകുന്നത് എന്ന് തോമസ് ബൈൺ പറഞ്ഞു. ആൻ ഒ കോണറെ പുറത്താക്കിയ നടപടിക്രമങ്ങളെക്കുറിച്ചും അവിടെ നീതിപൂർവ്വമായ നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും തനിക്ക് ഗൗരവമായ ചോദ്യങ്ങളുണ്ട്. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലിന് അയച്ച കത്തിൽ ഒ കോണറുടെ നിയമനത്തിൽ മക്നീലിന് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

