ഡബ്ലിൻ : കൗണ്ടി ഡെറിയിലെ ചതുപ്പ് നിലത്തിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ 2000 വർഷം മുൻപ് കൊല്ലപ്പെട്ട യുവതിയുടേതെന്ന് സൂചന. മൂന്ന് വർഷം മുൻപ് ബെല്ലാഗിയ്ക്ക് സമീപമുള്ള വാണിജ്യ പീറ്റ് ഖനന കേന്ദ്രത്തിലെ തൊഴിലാളികളാണ് തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്.
15-നും 22-നും ഇടയിൽ പ്രായമുണ്ടായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ‘ബാലിമാകോംബ്സ് മോർ വുമൺ’ അവശിഷ്ടങ്ങൾക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്. എന്നാണ് അറിയപ്പെടുന്നത്. ബെല്ലാഗിയ്ക്ക് അടുത്തുള്ള പ്രദേശത്തിന്റെ പേരാണിത്. എന്നാൽ ജനങ്ങൾ ‘ ആയിനെ ‘ എന്ന ഐതിഹാസിക ദേവതയുടെ പേരാണ് അവശിഷ്ടങ്ങൾക്ക് നൽകിയിരിക്കുന്നത് .
Discussion about this post

