സദാം ഹുസൈൻ മുതൽ കിം ജോംഗ് ഉൻ വരെയുള്ള പല ലോക നേതാക്കൾക്കും അപരന്മാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ഹമാസ് ഭീകരരെ വിറപ്പിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സാമ്യമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ഡ്രൈ ഫ്രൂട്സ് കടയുടമ അബ്ബാസ് ഗദേരിയുടെ ചിത്രമാണിത് . ബെഞ്ചമിൻ നെതന്യാഹുവിനോട് അദ്ദേഹത്തിന് സാമ്യമുണ്ട് എന്നതാണ് കാരണം ചിത്രം വൈറലാകാൻ കാരണം. അദ്ദേഹത്തിന്റെ മുഖഭാവങ്ങളും എന്തിന് ഹെയർസ്റ്റൈൽ പോലും നെതന്യാഹുവുമായി സാമ്യമുള്ളതാണ്.
@PalPress24 എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത് . അതേസമയം വീഡിയോ വൈറലായതോടെ ചിലർ കട ബഹിഷ്ക്കരിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. കടയുടമയ്ക്ക് നെതന്യാഹുവുമായുളള സാമ്യം തന്നെയാണ് ബഹിഷ്ക്കരണത്തിനും കാരണം . ചിലരാകട്ടെ ദൃശ്യങ്ങൾ എ ഐ ആണോയെന്ന സംശയവും ഉന്നയിച്ചിട്ടുണ്ട്.

