ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ ഉച്ചകോടികൾ തങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് ഡബ്ലിനിലെ വ്യാപാരികൾ. നഷ്ടപരിഹാരം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഉച്ചകോടിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഡബ്ലിനിലെ വ്യാപാരികൾക്ക് തിരിച്ചടിയായത്.
നാല് ദിവസത്തോളം ഡബ്ലിൻ നഗരത്തിൽ നിയന്ത്രണം ഉണ്ടായിരുന്നു. ഈ നാല് ദിവസവും വ്യാപാരം വലിയ തോതിൽ കുറഞ്ഞുവെന്ന് വ്യാപാരികൾ വ്യക്തമാക്കി. നിയന്ത്രണം വന്നതോടെ ആളുകൾ പുറത്തിറങ്ങാൻ മടിച്ചു. ഇത് വ്യാപാരത്തെയും ബാധിച്ചു. ഐഎഫ്എസ്സിയിലെ ഗ്രാഫ്റ്റൺ ബാർബർ ഷോപ്പ് നഷ്ടം സംഭവിച്ച സ്ഥാപനങ്ങളിൽ ഒന്നാണ്. സുരക്ഷാ ക്രമീകരണങ്ങൾ കാരണം ആളുകൾക്ക് ഇവിടേയ്ക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണം ആയി. മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും സമാന സാഹചര്യമാണ് നേരിടേണ്ടിവന്നത്. അതിനാൽ നിലവിലെ നഷ്ടം നികത്താൻ നഷ്ടപരിഹാരം വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

