ഡബ്ലിൻ: ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ കുത്തേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വെല്ലിംഗ്ടൺ മൊണിമെന്റിന് സമീപം ആയിരുന്നു യുവാവിനെ കണ്ടെത്തിയത്. അതുവഴി കടന്ന് പോയവരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തിൽ കുത്തേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
Discussion about this post

