ഡബ്ലിൻ: മൊബൈൽ സേവന മേഖലയിലേക്ക് ചുവടുവച്ച് റെവോൾട്ട്. ആദ്യത്തെ ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് ബാങ്കിംഗ്, ഡിജിറ്റൽ പേയ്മെന്റ് രംഗത്തെ ഭീമനായ റെവോൾട്ടിന്റെ തുടക്കം. വോഡഫോൺ നെറ്റ് വർക്ക് ഉപയോഗിച്ചായിരിക്കും റെവോൾട്ട് മൊബൈൽ പ്രവർത്തിക്കുക. ഗിഗ്സിന്റെ സഹകരണവും ഉണ്ട്.
തുടക്കമെന്ന നിലയിൽ ആദ്യത്തെ 25,000 ഉപഭോക്താക്കൾക്ക് 10 യൂറോയുടെ പ്ലാനാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. മറ്റുള്ളവർക്ക് 13 യൂറോയുടെ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. റെവോൾട്ട് ആപ്പിലൂടെ തന്നെ ഉപഭോക്താക്കൾക്ക് മൊബൈൽ കണക്ഷനും സ്വന്തമാക്കാം. സിം കാർഡിന് പകരം ഇ-സിം സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്.
Discussion about this post

