കണ്ണൂർ : പെരിയ കേസിൽ സ്പെഷ്യൽ ഫണ്ടെന്ന പേരിൽ പണപ്പിരിവുമായി സിപിഎം . 500 രൂപ വച്ച് പാർട്ടി അംഗങ്ങൾ നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം . ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും , ഇരുപതിനകം പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്.
പെരിയ ഇരട്ടക്കൊലക്കേസിൽപ്പെട്ട നേതാക്കൾക്ക് നിയമപോരാട്ടം നടത്തുന്നതിനായാണ് ഫണ്ട് പിരിവ് . മുപ്പതിനായിരത്തോളം പേരാണ് ജില്ലയിൽ സിപിഎം അംഗങ്ങളായുള്ളത്. ഇവർക്ക് പുറമേ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണമെന്നും ജില്ലാ കമ്മിറ്റി നിർദേശിക്കുന്നു.2021ലും സമാനമായ പണപ്പിരിവ് സിപിഎം നടത്തിയിരുന്നു.
Discussion about this post