തിരുവനന്തപുരം : ഏറെ ട്രോളുകൾക്കും , പരിഹാസങ്ങൾക്കും ഇടയാക്കിയ ‘ കാരണഭൂതൻ ‘ തിരുവാതിരയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി അടുത്ത പാട്ടെത്തി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിരം ഉദ്ഘാടന ചടങ്ങിൽ ആലപിക്കാനാണ് പാട്ടെഴുതിയത് .
ധനകാര്യവകുപ്പിലെ പൂവത്തൂർ ചിത്രസേനൻ രചിച്ച പാട്ടിന് നിയമവകുപ്പിലെ സെക്ഷന്‍ ഓഫിസര്‍ കെ.എസ്.വിമല്‍ സംഗീതവും നല്കി. സമരധീര സാരഥിയെന്നും , പടനായകനെന്നുമൊക്കെയാണ് പാട്ടിൽ മുഖ്യമന്ത്രിയെ വാഴ്ത്തുന്നത് . പഠനകാലം പടയുടെ നടുവിലായിരുന്നുവെന്നും, അടിയന്തിരാവസ്ഥക്കാലത്തെ പീഡനവും കോവിഡും , നിപ്പയും എന്തിന് അടുത്തിടെ നടന്ന ഉരുൾപ്പൊട്ടൽ പോലും പാട്ടിന് വരികളായിട്ടുണ്ട്.
നൂറ് വനിതാ ഉദ്യോഗസ്ഥർ നാളെ മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഈ ഗാനമാലപിക്കും. വർഷങ്ങൾക്ക് മുൻപ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായിയെ പുക്ഴത്തുന്ന പാട്ടുമായി മെഗാ തിരുവാതിര അവതരിപ്പിച്ചത് ഏറെ വിവാദമായിരുന്നു.