ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ സംഗീതത്തിന്റെ ലഹരിയിലാഴ്ത്താൻ പ്രമുഖ ഗായകൻ എംജി ശ്രീകുമാർ എത്തുന്നു. അദ്ദേഹം നയിക്കുന്ന സംഗീത പരിപാടി കൊണ്ടാട്ടം 2026 ഈ മാസം 11 ന് ഡബ്ലിനിൽ അരങ്ങേറും. നമ്മുടെ അയർലൻഡ് ഇവന്റ്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് അതിഗംഭീരമായ പരിപാടി അരങ്ങേറുന്നത്.
അടുത്ത ബുധനാഴ്ച വൈകീട്ട് ആറ് മണി മുതലാണ് പരിപാടി നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റ് വിൽപ്പന നേരത്തെ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ചുരുക്കം ചില ടിക്കറ്റുകളും ഓഫറുകളും മാത്രമാണുള്ളത്. അതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ടിക്കറ്റുകൾ സ്വന്തമാക്കണം. www.bookmyseats.ie എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ സ്വന്തമാക്കാം.

