വാട്ടർഫോർഡ്: വാട്ടർഫോർഡ് തീവയ്പ്പിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികളിൽ ഒരാൾ മരിച്ചു. ചികിത്സയിലായിരുന്ന രണ്ട് കുട്ടികളിൽ ആറ് വയസ്സുള്ള കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ മാസമായിരുന്നു വാട്ടർഫോർഡ് നഗരത്തിലെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇതിൽ കുട്ടിയുടെ രക്ഷിതാക്കൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എലിയറ്റ് ഇംഗ്ലീഷ് ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളാകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 13ന് ആയിരുന്നു അയർലൻഡിനെ നടുക്കിയ സംഭവം ഉണ്ടായത്.
Discussion about this post

