ഡബ്ലിൻ: അയർലൻഡിൽ കോർപ്പറേഷൻ നികുതി വരുമാനത്തിൽ വൻ വർധനവ്. ഈ വർഷത്തെ ആദ്യ പത്ത് മാസങ്ങളിൽ 23.9 ബില്യൺ യൂറോയാണ് കോർപ്പറേഷൻ നികുതിയിനത്തിൽ പിരിച്ചെടുത്തത്. ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുള്ള നികുതി വരുമാനത്തിലെ വർധനവാണ് അനുകൂലമായത്.
ധനവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ചിലവ് 7.4 ശതമാനം വർധിച്ചിട്ടുണ്ട്. 93.6 ബില്യൺ യൂറോയാണ് ആകെ ചിലവ്. ദൈനംദിന ചിലവിൽ 7.5 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. മൂലധന ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ ശതമാനം വർധിച്ചു. ഒക്ടോബർ അവസാനം വരെയുള്ള മൊത്തം നികുതി വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 10.3 ശതമാനം കൂടുതലാണ്.
Discussion about this post

