ബെൽഫാസ്റ്റ്: ഐറിഷ് അത്ലറ്റ് സിയാര മജീനിന്റെ സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത്. കുടുംബമാണ് വിവരങ്ങൾ പുറത്തുവിട്ടത്. മജീനിന്റെ സംസ്കാരം നാളെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
സംസ്കാരത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ആദ്യ പൊതുദർശനം. ഇതിന് ശേഷം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ ഒൻപതുവരെയും പൊതുദർശനത്തിന് സൗകര്യമൊരുക്കും. പോർട്ടഫെറിയിലെ ബാലിഫിലിപ്പ് റോഡിലുള്ള രക്ഷിതാക്കളുടെ വീട്ടിലാണ് പൊതുദർശനം.
നാളെ ഉച്ചയ്ക്ക് 1.45 ഒാടെ മൃതദേഹവും വഹിച്ചുള്ള യാത്ര വീട്ടിൽ നിന്നും ആരംഭിക്കും. ബാലിഫിലിപ്പിലെ സെന്റ് പാട്രിക് പളളിയിലാണ് സംസ്കാരത്തോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ ക്രമീകരിക്കുന്നത്. ശേഷം ഉച്ചയ്ക്ക് ശേഷം മൃതദേഹം അടുത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

