ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. 48 വയസ്സുള്ള ലോറെഡാനു ആണ് മരിച്ചത്. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു മെൽവില്ലെ ടെറസിലെ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടനെ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗാർഡ ടെക്നിക്കൽ ബ്യൂറോ സ്ഥലത്ത് പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് സംഭവത്തിൽ അറസ്റ്റ് ഉണ്ടായത്. 40 വയസ്സ് തോന്നിയ്ക്കുന്ന ആളെ ആണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

