ഡെറി: ഡെറിയിൽ സംഘർഷത്തിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. രണ്ട് പോലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. നഗരത്തിലെ ക്രീവാഗ് ഹൈറ്റ്സ് മേഖലയിൽ ആയിരുന്നു സംഭവം. നിരവധി പോലീസുകാരെയാണ് യുവാക്കൾ മർദ്ദിച്ചത്.
ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്രീവാഗിൽ എത്തിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഇവരുടെ പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരകളായ ഉദ്യോഗസ്ഥർ പറയുന്നത്. മുഖം മൂടി സംഘം പ്രദേശത്ത് വിന്യസിച്ച പോലീസുകാർക്ക് നേരെ കല്ലുകളും കുപ്പികളും എറിയുകയായിരുന്നു. രണ്ട് പോലീസ് വാഹനവും അടിച്ച് തകർത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

