ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ക്ഷേത്രത്തെ “നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
“അയോധ്യ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ എല്ലാ രാജ്യവാസികൾക്കും ആശംസകൾ. നൂറ്റാണ്ടുകളുടെ ത്യാഗത്തിനും തപസ്സിനും പോരാട്ടത്തിനും ശേഷം നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രം ഒരു വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട് “ മോദി എക്സിൽ കുറിച്ചു.
Discussion about this post