ഡബ്ലിൻ: അയർലൻഡിൽ മനുഷ്യാവകാശ സംഗമോത്സവം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എക്സ്പ്രസ് യുവർസെൽഫ് എന്ന പേരിലാണ് പരിപാടി. ഡിസംബർ ആറ് ഞായറാഴ്ചയാണ് പരിപാടി. ഡബ്ലിൻ വേദിയാകുന്ന പരിപാടിയിൽ ആർക്കും പങ്കെടുക്കാം.
യുണൈറ്റഡ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന വിദ്യാഭ്യാസ ക്യാമ്പയ്നിന് കീഴിലാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഡബ്ലിൻ 24 ലെ ചർച്ച് ഓഫ് സയന്റോളജി ആൻഡ് കമ്യൂണിറ്റി സെന്ററാണ് വേദി. പരിപാടിയുടെ ഭാഗമാകാൻ ഇപ്പോൾ അപേക്ഷിക്കാം. ഓഗസ്റ്റ് 31 ആണ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന ദിവസം.
Discussion about this post

