കോർക്ക്: കോർക്കിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. 25 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മാലോവിലെ ബേൺഫോർട്ടിലുള്ള എൻ 20 ൽ ആയിരുന്നു കൂട്ടിയിടി ഉണ്ടായത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. പ്രദേശവാസിയാണ് അപകടത്തിൽപ്പെട്ടതാണ് വിവരം. 20 വയസ്സുള്ള യുവാവാണ് കാർ ഓടിച്ചിരുന്നത്. ജീവന് ഭീഷണിയില്ലാത്ത പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post

