ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വില വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ചരക്ക് നീക്കത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളും ചിലവ് വർധനയുമാണ് ഉത്പന്നങ്ങൾക്ക് വില ഉയരാൻ കാരണമാകുന്നത്. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ, പയർവർഗ്ഗങ്ങൾ എന്നിങ്ങനെയുള്ള ഇന്ത്യൻ ഉത്പന്നങ്ങളാണ് അയർലൻഡിലെ കടകളിൽ വിറ്റഴിക്കുന്നത്. ആഗോള വ്യാപാര പാതകളിലെ അനിശ്ചിതത്വം ഇറക്കുമതി വ്യാപാരത്തിന് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാമാണ് വില വർധനയ്ക്ക് കാരണം ആകുന്നത്.
Discussion about this post

