ഡബ്ലിൻ: ശൈത്യകാലത്തേയ്ക്ക് അടുക്കാനിരിക്കെ അയർലൻഡിൽ അന്തരീക്ഷ താപനില കുറയുന്നു. ഇന്ന് അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപനില. ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 12 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
തിങ്കളാഴ്ച പൊതുവെ തണുപ്പുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് കാർലോ വെതറിലെ അലൻ ഒ റെയ്ല് അഭിപ്രായപ്പെടുന്നത്. തെക്ക് കിഴക്കൻ ഭാഗങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇന്ന് അന്തരീക്ഷ താപനില കുറഞ്ഞിരിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനവും. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില ഇനിയും താഴാനും രാത്രി കാലങ്ങളിൽ മഞ്ഞ് വീഴ്ചയുണ്ടാകാനും സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്

