ഡബ്ലിൻ: ഹാക്ക് ആയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചെടുത്ത് ഗാർഡ. രണ്ട് എക്സ് അക്കൗണ്ടുകളാണ് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടത്. രണ്ട് പ്രൊഫൈലുകളും പൂർണമായും വീണ്ടെടുത്തതായി ഗാർഡ തന്നെയാണ് അറിയിച്ചത്.
ബുധനാഴ്ച രാത്രി @GardaInfo, @GardaTraffic എന്നീ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങൾ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് ഹാക്ക് ആയ വിവരം അറിഞ്ഞത്. തുടർന്ന് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

