വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ആക്രമണത്തിനായി ഇവർ പ്രതികൾക്ക് സഹായം ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
30 വയസ്സുള്ള സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 50 പ്രകാരം ആയിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവർ ഗാർഡ സ്റ്റേഷനിൽ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 5 മണിയോടെയായിരുന്നു ബിർച്ച്വുഡ് എസ്റ്റേറ്റിലെ വീടിന് നേരെ ആയിരുന്നു ആക്രമണം. സംഭവത്തിൽ കിം ഇംഗ്ലീഷ്, ഫിലിപ്പ് ഇംഗ്ലീഷ്, ഇവരുടെ മക്കളായ കല്ലം, ജെയ്ഡൻ എന്നിവരാണ് മരിച്ചത്.

