ഡബ്ലിൻ: അയർലൻഡിൽ ഇന്നലെ നടന്ന പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത് മലയാളികളും. എല്ലാ ട്രേഡ് യൂണിയനുകളിലുമുള്ള മലയാളികളും ഇന്നലത്തെ പണിമുടക്കിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐഎൻഎംഒയിലെ അംഗങ്ങളാണ് ഏറ്റവും കൂടുതലായി സമരമുഖത്ത് ഉണ്ടായിരുന്നത്.
ശമ്പളകരാർ പുതുക്കൽ, നഴ്സുമാർ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഗണിക്കൽ തുടങ്ങിയ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇന്നലെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സമരം നടത്തിയത്. ഇതിൽ ഐഎൻഎംഒയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലാണ് ബഹുഭൂരിപക്ഷം മലയാളികളും പങ്കെടുത്തത്. പ്ലക്കാർഡുകളും ബാനറുകളും കൈകളിലേന്തിയായിരുന്നു ഇവരുടെ സമരം.
Discussion about this post

