ഡബ്ലിൻ: ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ നാളെ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മൂന്ന് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. അതേസമയം ഈ വാരം മുഴുവനായി രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഗാൽവേ, മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് നാളെ ശക്തമായ കാറ്റിന് സാധ്യതയുള്ളത്. ബുധനാഴ്ച ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. വൈകീട്ട് ആറ് മണിവരെയാണ് യെല്ലോ വാണിംഗുള്ളത്. ഈ മണിക്കൂറുകളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൈക്കിൾ യാത്രികർക്കും ബുദ്ധിമുട്ട് അനുഭവപ്പെടാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീരദേശങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പ്രത്യേ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

