ഡബ്ലിൻ: ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് വിലകൾ വർധിപ്പിക്കുന്നത് മരവിപ്പിക്കുമെന്ന് വ്യക്തമാക്കി പ്രീപേപരവർ. അടുത്ത വർഷം മാർച്ച് വരെ വില വർധനവ് ഉണ്ടാകില്ല. പ്രീപേയുടെ ഈ പ്രഖ്യാപനം ഏകദേശം രണ്ട് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ്.
വൈദ്യുതിയ്ക്കും ഗ്യാസിനും ഏറ്റവും കൂടുതൽ നിരക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യത്തെ വിതരണക്കാരാണ് പ്രീപേപവർ. ഇതിന് ഏകദേശം 1,80,000 ത്തോളം വൈദ്യുതി ഉപഭോക്താക്കളും 60,000 ഗ്യാസ് ഉപഭോക്താക്കളുമുണ്ട്. ജൂണിൽ പ്രീപേപവർ വൈദ്യുതി വില 8.8 ശതമാനവും, ഗ്യാസ് വില 10.6 ശതമാനവും വർധിപ്പിച്ചിരുന്നു.
Discussion about this post

