ഡബ്ലിൻ ; ഏറ്റവും പുതിയ നിർമ്മാണ സുരക്ഷാ ക്യാമ്പെയ്ൻ ആരംഭിച്ച് കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷൻ . ഇന്ന് മുതൽ 23 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പെയ്ൻ “ബാക്ക് ടു ബേസിക്സ്” എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ്.
നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ പെരുമാറ്റം, അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള സമീപനം, തുറന്ന ആശയവിനിമയം എന്നിവയിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടാനാണ് ക്യാമ്പെയ്ന്റെ ശ്രമം.
ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ നിർമ്മാണവുമായി ബന്ധപ്പെട്ട് എട്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. “തൊഴിലാളിയുടെ പരിചയസമ്പത്തോ, വഹിക്കുന്ന സ്ഥാനമോ, സീനിയോറിറ്റിയോ എന്തുതന്നെയായാലും സുരക്ഷയ്ക്ക് നിരന്തരമായ ജാഗ്രതയും പഠനവും മെച്ചപ്പെടുത്തലും ആവശ്യമാണ് “ കൺസ്ട്രക്ഷൻ ഇൻഡസ്ട്രി ഫെഡറേഷനിലെ സേഫ്റ്റി, ഹെൽത്ത് ആൻഡ് സ്കിൽസ് വിഭാഗം എക്സിക്യൂട്ടീവായ ജോൺ ഈഗൻ പറഞ്ഞു.

