ഡബ്ലിൻ : സമീകൃതാഹാരത്തിൽ റെഡ് മീറ്റിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് ഭൂരിഭാഗം ഐറിഷ് മുതിർന്നവരും അറിഞ്ഞിരിക്കുന്നതെന്ന് പഠന റിപ്പോർട്ട് . ‘അവർ ഫുഡ് റൂട്ട്സ്’ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, റെഡ് മീറ്റും പോഷകാഹാരവും സംബന്ധിച്ച് ഉപഭോക്താക്കൾക്ക് പലപ്പോഴും “വൈവിധ്യമാർന്നതും പരസ്പരവിരുദ്ധവുമായ വിവരങ്ങൾ” ലഭിക്കാറുണ്ട്.
പഠനഫലങ്ങൾ പ്രകാരം, 84% പേരും കരുതുന്നത് റെഡ് മീറ്റ് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിന്റെ ഭാഗമാകാമെന്നും, ഗുണമേന്മയുള്ള പ്രോട്ടീൻ ഉറവിടമാണെന്നും, ഇരുമ്പ് , വിറ്റാമിൻ ബി12 തുടങ്ങിയ പ്രധാന പോഷകങ്ങൾ നൽകുന്നുണ്ടെന്നുമാണ്.
എന്നാൽ, മൂന്നിൽ രണ്ട് പേരും തങ്ങളുടെ ഭക്ഷണക്രമത്തിൽ റെഡ് മീറ്റിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് അറിഞ്ഞിരിക്കുന്നത് . അതേസമയം മൂന്നിൽ ഒരാൾക്ക് അതിന്റെ പോഷകഗുണങ്ങളെക്കുറിച്ച് വലിയ അറിവില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.കാർഷിക-ഭക്ഷ്യ വ്യവസായ മേഖലയുടെ സാമ്പത്തിക സഹകരണത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ‘അവർ ഫുഡ് റൂട്ട്സ്’.

