ഡബ്ലിൻ ; റോസ്കോമൺ കൗണ്ടിയിൽ കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരിയായ സ്ത്രീ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദൃക്സാക്ഷികളെ തേടി ഗാർഡ. കാസ്ൽറിയയിലെ സെന്റ് പാട്രിക്സ് സ്ട്രീറ്റിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 കാരിയായ സ്ത്രീയെ കാർ തട്ടിയത്.
സംഭവസ്ഥലത്തുവെച്ചുതന്നെ സ്ത്രീ മരണപ്പെട്ടിരുന്നു . മൃതദേഹം റോസ്കോമൺ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അപകടം കണ്ട ദൃക്സാക്ഷികൾ തങ്ങളുമായി ബന്ധപ്പെടണമെന്നാണ് ഗാർഡയുടെ അറിയിപ്പ്.
ഞായറാഴ്ച വൈകുന്നേരം 6.45-നും 7.45-നും ഇടയിൽ റോസ്കോമൺ കൗണ്ടിയിലെ കാസ്ൽറിയ, സെന്റ് പാട്രിക്സ് സ്ട്രീറ്റ് മേഖലയിലൂടെ യാത്ര ചെയ്യുകയും, സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടാകാൻ സാധ്യതയുള്ളവരുമായ യാത്രക്കാർ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഗാർഡ ആവശ്യപ്പെട്ടു.

