ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി. ഇൻഡി മുന്നണി സുപ്രീം കോടതി മാർച്ചിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രസ്താവന.
ദശലക്ഷക്കണക്കിന് ആളുകൾ ഗ്യാനേഷ് കുമാറിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നു. ഗ്യാനേഷ് കുമാർ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല എന്ന് ആളുകൾ ചോദിക്കുന്നു. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നതിലൂടെ സർക്കാർ ഗുരുതരമായ തെറ്റ് ചെയ്യുകയാണ്.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞു. ഇപ്പോൾ ജനങ്ങൾ ഒരുവശത്തും മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും മറുവശത്തുമാണ്. ഡൽഹിയെ കേന്ദ്ര സർക്കാർ ജയിലാക്കി മാറ്റി ഗ്യാനേഷിനെ സഹായിക്കുകയാണ്.ഡൽഹിയിലേക്ക് പോകുന്നത് തടയുന്നു. ട്രെയിനുകളും ബസുകളും തടയുന്നു. ഡൽഹിയെ ഒരു കോട്ടയാക്കി മാറ്റിയിരിക്കുന്നു.നിങ്ങളുടെ സർക്കാരിലെ 200 ഉദ്യോഗസ്ഥർ ഞങ്ങളുമായി ബന്ധപ്പെടുകയും ഞങ്ങൾക്ക് വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഗ്യാനേഷ് കുമാറിന് രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലെന്നും ഞങ്ങൾക്കറിയാം
തെരുവുകളിൽ 20,000 മുതൽ 30,000 വരെ പോലീസുകാരെ വിന്യസിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. മോദി ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുന്നുണ്ടെന്ന് രാജ്യത്തെ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .നമ്മൾ ചെയ്യുന്നത് ശരിയാണെന്ന് 50 ശതമാനം പോലീസും പറയുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

