അർമാഗ്: ഗർവാഗി റോഡിലൂടെയുള്ള പരേഡ് നിരോധിച്ച വടക്കൻ അയർലൻഡ് സെക്രട്ടറിയുടെ ഉത്തരവിനെതിരെ ഓറഞ്ച് ഓർഡർ നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ഇന്നലെ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. സെക്രട്ടറി ക്രിസ് ബ്രയാന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി.
അടിയന്തിര പ്രാധാന്യമുള്ള ഹർജിയാണെന്നും അതിനാൽ എത്രയും വേഗം പരിഗണിക്കണമെന്നും ഓറഞ്ച് ഓർഡർ വ്യക്തമാക്കിയിരുന്നു. എന്നാൽ അടിയന്തിരമായി ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ഡ്യൂട്ടി ജഡ്ജി ഡെനിസ് മക്ബ്രൈഡ് വ്യക്തമാക്കുകയായിരുന്നു. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

