അർമാഗ്: ഗർവാഗി റോഡിലൂടെയുള്ള പരേഡിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ അടിയന്തിര യോഗം ചേരാൻ ഓറഞ്ച് ഓർഡർ. രണ്ടാഴ്ചയോളം നീണ്ടുനിന്ന സംഘർഷത്തിന് പിന്നാലെ നോർതേൺ അയർലൻഡ് സെക്രട്ടറി മാർച്ച് കടന്ന് പോകുന്നതിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇതിൽ തുടർനടപടികൾക്ക് വേണ്ടിയാണ് ഓറഞ്ച് ഓർഡർ യോഗം ചേരുന്നത്.
ഇന്നലെയാണ് പ്രസ്താവനയിലൂടെ പരേഡ് നിരോധിച്ചുകൊണ്ട് ക്രിസ് ബ്രയാൻ ഉത്തരവിട്ടത്. ഓറഞ്ച് ഓർഡറും ഗർവാഗി റോഡിലെ താമസക്കാരും തമ്മിൽ പ്രശ്നം ചർച്ച ചെയ്ത് തീർക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരേഡിന് നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post

