അർമാഗ്: ഓറഞ്ച് ഓർഡർ ഡ്രംക്രീ പരേഡ് നിരോധിച്ചുകൊണ്ട് ഉത്തരവിട്ട് വടക്കൻ അയർലൻഡ് സെക്രട്ടറി. സംഘർഷാവസ്ഥ ഒന്നര ആഴ്ച പിന്നിട്ടതോടെയാണ്
ക്രിസ് ബ്രയാന്റ് നിർണായ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഉത്തരവിനെ പ്രദേശവാസികൾ സ്വാഗതം ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു പരേഡ് നിരോധിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ താത്പര്യവും സുരക്ഷാ താത്പര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. ഇരുപക്ഷവും തമ്മിലുള്ള തർക്കം തുടർന്ന പശ്ചാത്തലത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തീരുമാനത്തെ സിൻ ഫെയ്ൻ പാർട്ടി സ്വാഗതം ചെയ്തു.
പ്രദേശത്ത് കൂടി പരേഡിന് കടന്ന് പോകാൻ പരേഡ് കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. അക്രമസംഭവങ്ങൾ പതിവായതിനെ തുടർന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇതുവഴിയുള്ള പരേഡിന് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഈ ഉത്തരവാണ് രണ്ടാഴ്ച മുൻപ് കമ്മീഷൻ തിരുത്തിയത്.

