ഡബ്ലിൻ: അയർലൻഡിൽ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായി. തിങ്കളാഴ്ച മുതലാണ് സുരക്ഷാ വാരം ആരംഭിച്ചത്. റോഡ് സേഫ്റ്റി അതോറിറ്റിയും ഗാർഡയും സംയുക്തമായിട്ടാണ് പരിശോധനകൾക്കും ബോധവത്കരണങ്ങൾക്കും നേതൃത്വം നൽകുന്നത്.
അയർലൻഡിൽ റോഡപടകങ്ങൾ വലിയ തോതിൽ വർധിക്കുന്ന പശ്ചാത്തലത്തിലാണ് റോഡ് സുരക്ഷാ വാരം ആചരിക്കുന്നത്. കഴിഞ്ഞ വർഷവും ഒക്ടോബറിലെ ഒരു വാരം റോഡ് സുരക്ഷാ വാരമായി ആചരിച്ചിരുന്നു. പൊതുനിരത്തുകളിലേക്ക് വാഹനവുമായി എത്തുമ്പോൾ ഡ്രൈവർമാരെ കരുതലുള്ളവർ ആക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ വർഷം റോഡപകടങ്ങളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം ഇതുവരെ 141 പേരാണ് വിവിധയിടങ്ങളിലായി ഉണ്ടായ അപകടത്തിൽ മരിച്ചത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്.

