ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വീട്ടിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ചെടികൾ വളർത്തിയ ആൾ അറസ്റ്റിൽ. 44 വയസ്സുള്ള സ്റ്റീവൻ ക്രാവഗൻ ആണ് അറസ്റ്റിലായത്. 2,400 യൂറോ വിലവരുന്ന ചെടികളാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഒപ്പിയം പോപ്പി, കഞ്ചാവ്, എറിത്രോക്സൈലോൺ മുതലായ ചെടികളാണ് വളർത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. 1977 ലെ ലഹരി വസ്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെടികൾ പോലീസ് നശിപ്പിച്ചു.
Discussion about this post

