ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നും ഓൺലൈൻ ആയി വാങ്ങുന്ന സാധനങ്ങൾക്ക് ഹാൻഡ്ലിംഗ് ഫീ. നവംബർ 1 മുതൽ സാധനങ്ങൾക്ക് ഹാൻഡ്ലിംഗ് ഫീകൾ ബാധകമാകും. റെവന്യൂവാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ ഫീസിന് പുറമേയാണ് ഇത്.
ജൂലൈയിൽ ഓരോ വ്യത്യസ്ത ഇനത്തിനും 3 യൂറോ കസ്റ്റംസ് ഡ്യൂട്ടി ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമേയാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽവന്നിരിക്കുന്നത്. രണ്ട് യൂറോയാണ് ഹാൻഡ്ലിംഗ് ഫീ. അപ്പോൾ ഓരോ ഇനത്തിനും അഞ്ച് യൂറോ അധികമായി നൽകേണ്ടതായി വരും.
Discussion about this post

